SignIn
Kerala Kaumudi Online
Saturday, 20 April 2024 6.09 AM IST

ഒരു വലിയ കപ്പ് നിറയുവോളം കറിവേപ്പിലയും കുരുമുളകും ഇട്ട് ഉണ്ടാക്കിയ മട്ടൺ കറി കഴിച്ചിട്ടുണ്ടോ? ടേസ്റ്റ് ഒരു രക്ഷയുമില്ല

നോൺവെജ് വിഭവങ്ങളോട് ഏറെ പ്രിയമാണ് നമ്മളിൽ കൂടുതൽ പേ‌ർക്കും. ഇതിൽ മട്ടൻ രുചികളോട് പ്രത്യേക അടുപ്പവുമുണ്ട്. മട്ടൺ കറി, മട്ടൺ റോസ്റ്റ്, മട്ടൺ ഫ്രൈ എന്നിങ്ങനെ വിവിധ രുചികൾ നമ്മൾ പരീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു അടിപൊളി വിഭവമാണ് ഇത്തവണത്തെ സോൾട്ട് ആന്റ് പെപ്പറിൽ പരിചയപ്പെടുത്തുന്നത്.

കേരള സ്റ്റൈലിൽ മട്ടൻ കറിവേപ്പില റോസ്റ്റ് ആണ് ഇന്നത്തെ സ്പെഷ്യൽ വിഭവം. ചോറിനോടും ചപ്പാത്തിയോടും പൊറോട്ടയോടുമൊപ്പം കഴിക്കാവുന്ന ഈ വിഭവം വീട്ടിൽതന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

food

മട്ടൺ, കറിവേപ്പില, കുരുമുളക് പൊടിച്ചത്, ഉപ്പ്, സവാള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്, പച്ചമുളക് കീറിയത്, മട്ടൺ മസാല, ഗരം മസാല എന്നിവയാണ് സ്പെഷ്യൽ മട്ടൺ കറി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

കഷ്ണങ്ങളാക്കിയ മട്ടൺ കുരുമുളക് പൊടിച്ചതും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചുവയ്ക്കുക.ഇതിലേയ്ക്ക് നിറയെ കറിവേപ്പില ചേർക്കണം. ഈ കൂട്ട് വെള്ളം ചേർത്ത് വേവിക്കണം. അടുത്തതായി പാനിൽ എണ്ണയൊഴിച്ച് സവാള, പച്ചമുളക് കീറിയത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കണം.വഴണ്ട് വരുമ്പോൾ കുറച്ച കറിവേപ്പില ചേർത്തുകൊടുക്കാം.ഇതിലേയ്ക്ക് ഒരു വലിയ സ്പൂൺ മട്ടൺ മസാല, അര സ്പൂൺ ഗരം മസാല, ഒരു സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം വേവിച്ചുവച്ചിരിക്കുന്ന മട്ടണിലേയ്ക്ക് ഈ കൂട്ട് ചേർക്കാം.നന്നായി ഇളക്കി കുറച്ചുകൂടി കറിവേപ്പില ചേർത്ത് കറി കുറുകി വന്നുകഴിയുമ്പോൾ മട്ടൺ കറിവേപ്പില റോസ്റ്റ് തയ്യാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOODE, CURRY LEAVES, MUTTON, CURRY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.