SignIn
Kerala Kaumudi Online
Thursday, 25 April 2024 9.48 PM IST

വീട്ടിൽ ശ്രീകൃഷ്ണ വിഗ്രഹം ഉണ്ടോ? ഈ ദിശയിൽ സൂക്ഷിച്ചാൽ ആപത്ത്

viswasam

പലരും വീടുകളിൽ ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളും വച്ച് ആരാധിക്കാറുണ്ട്. ഇതിൽ പ്രധാനമാണ് കൃഷ്ണവിഗ്രഹം. വിഷുവിന് കണിയൊരുക്കുമ്പോൾ നിർബന്ധമായും വയ്ക്കാറുള്ള ഒന്നാണ് ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം. ശ്രീകൃഷ്ണ വിഗ്രഹം വീടുകളിൽ സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വാസ്തുശാസ്ത്രത്തിലും പറയുന്നു. എന്നാൽ വീടുകളിൽ ഈ വിഗ്രഹം സൂക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സ്ഥാനം

വീടുകളിൽ തെറ്റായ ദിശയിലാണ് ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം സൂക്ഷിക്കുന്നതെങ്കിൽ നിർഭാഗ്യം നിങ്ങളെ തേടിയെത്തുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ വടക്ക്-കിഴക്ക് ദിശയിൽ വേണം വിഗ്രഹം സ്ഥാപിക്കാൻ. വിഗ്രഹത്തിന്റെ മുഖം കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്കാണെന്ന് ഉറപ്പുവരുത്തുക. കൂടാതെ കിടപ്പ് മുറിയുടെയോ കുളിമുറിയുടെയോ ഭിത്തിയോട് ചേർത്ത് വയ്ക്കാനും പാടുള്ളതല്ല. വടക്ക്- തെക്ക് ദിശയിൽ ഒരിക്കലും വിഗ്രഹം വയ്ക്കാൻ പാടുള്ളതല്ല.

ഉയരം

വിഗ്രഹം വയ്ക്കുന്ന സ്ഥലത്തിന്റെ ഉയരവും ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രാർത്ഥിക്കുന്നയാളുടെ കണ്ണിന് സമമായി വേണം വിഗ്രഹം വയ്ക്കാൻ.

പ്രകാശ ദിശ

വിഗ്രഹം ഇരിക്കുന്ന സ്ഥലത്ത് ശരിയായ രീതിയിൽ പ്രകാശം ലഭിക്കേണ്ടത് ആവശ്യമാണ്. പ്രകാശ ശ്രോതസ് തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വിഗ്രഹത്തിലേയ്ക്ക് പതിക്കണം. ക്ഷേത്രങ്ങളിലും ഈ ദിശയിലാണ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത് നിങ്ങളുടെ വീടുകളിലേയ്ക്ക് പോസിറ്റീവ് ഊർജം കൊണ്ടുവരും.

പുല്ലാങ്കുഴൽ, പശുക്കിടാവിന്റെ പ്രതിമ, മയിൽപ്പീലി, താമര, വെണ്ണ, വൈജയന്തി മാല എന്നിവയും പൂജാമുറിയിൽ വിഗ്രഹത്തോടൊപ്പം സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, VISWASAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.