കൊച്ചി: കേരളാ ഹോക്കി അസോസിയഷൻ തിരഞ്ഞെടുപ്പിലെ അപകാതകളുൾപ്പെടെ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ കായികമന്ത്രി ഉത്തരവിട്ടെങ്കിലും കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി പൂഴ്ത്തിയെന്ന ആക്ഷേപവുമായി മുതിർന്ന ഹോക്കി താരങ്ങൾ.
കഴിഞ്ഞമാസമാണ് നിലവിലെ ഭാരവാഹികളെ പുറത്താക്കി കേരള ഹോക്കി പുനഃസംഘടിക്കണമെന്ന് മന്ത്രിക്ക് നിവേദനം നൽകിയത്. ഇത് പ്രസിഡന്റിനെ കാണിക്കാതെ സെക്രട്ടറി മുക്കിയെന്നാണ് ആക്ഷേപം. ഹോക്കിയുമായി ബന്ധമില്ലാത്തവരാണ് അസോസിയേഷന്റെ തലപ്പത്തെന്നും പരാതിയിൽ അന്വേഷണം വേണമെന്നും മുതിർന്ന താരങ്ങളായ ജോർജ് നൈനാൻ, ജെഫ്രി, ഡാമിൻ, സുനിൽ ഇമ്മിട്ടി എന്നിവർ വാർത്താസമ്മേളത്തിൽ ആവശ്യപ്പെട്ടു.