തൃക്കാക്കര: വിവിധ ആവശ്യങ്ങൾക്കായി ജില്ലാ ആസ്ഥാനത്തെത്തി രാത്രി വൈകി മടങ്ങിപ്പോകാൻ സാധിക്കാത്ത വനിതകൾക്കായി സംസ്ഥാന വനിതാശിശു വികസന വകുപ്പ് ആരംഭിക്കുന്ന 'എന്റെ കൂട്" താമസകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി. കാക്കനാട് ഐ.എം.ജി ജംഗ്ഷനടുത്ത് നിർഭയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണിത്. വൈകിട്ട് അഞ്ചുമുതൽ രാവിലെ 7 വരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. പരമാവധി 20 പേർക്ക് ഒരേസമയം താമസിക്കാം. സൗജന്യ താമസത്തിനു പുറമെ സൗജന്യ രാത്രി ഭക്ഷണവും ലഭിക്കും. സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസിനു താഴെ പ്രായമുള്ള ആൺകുട്ടികൾ എന്നിവർക്കാണ് താമസിക്കാനാവുക. മാസത്തിൽ പരമാവധി മൂന്നു ദിവസം വരെ സൗജന്യമായി എന്റെ കൂടിന്റെ താമസ സൗകര്യം ഉപയോഗപ്പെടുത്താം. അധികമായി വരുന്ന ഓരോ ദിവസത്തിനും 150 രൂപ അധികമായി നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |