കൊച്ചി: 'തിര" ഫിലിം ക്ലബ്ബ് കൊച്ചി ഒക്ടോബർ 8, 9 തിയതികളിൽ എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ ദക്ഷിണേന്ത്യൻ ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കും.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 40 പേർക്കാണ് പ്രവേശനം. തിരക്കഥ, സംവിധാനം, എഡിറ്റിംഗ്, ഛായാഗ്രഹണം, അഭിനയം, ശബ്ദലേഖനം എന്നീ മേഖലകളിൽ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. തുടക്കക്കാർക്കും പ്രവേശനമുണ്ട്. ഓരോ വിഷയത്തിലും വിദഗ്ദ്ധരായ സിനിമാപ്രവർത്തകർ ക്ലാസുകളെടുക്കും. സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണനാണ് ക്യാമ്പ് ഡയറക്ടർ. താത്പര്യമുള്ളവർ filmpracharkeralam@gmail.comൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |