SignIn
Kerala Kaumudi Online
Tuesday, 07 February 2023 6.24 AM IST

പ്രതിഷേധവുമായി യു.ഡി.എഫ്

udf

കോട്ടയം. പൊതുജനങ്ങളെ കുഴിയിൽ വീഴ്ത്തുന്ന സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യു.ഡി.എഫ് പ്രവർത്തകർ. കഞ്ഞിക്കുഴി ദേശീയപാതയിലെ കുഴികളിൽ പൂക്കളിട്ടാണ് പ്രതിഷേധം പ്രക‌ടിപ്പിച്ചത്. സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുഴികൾ അടയ്ക്കാനുള്ള നടപടികൾ സർക്കാർ എത്രയും വേ​ഗം സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയത്ത് നടന്നത് സൂചന സമരം മാത്രമാണെന്നും, പൊതുജനങ്ങളെ വലയ്ക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ നടപടികൾ വൈകുകയാണെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും യു.ഡി.എഫ് അറിയിച്ചു. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, സിബി കൊല്ലാട്, എസ്. രാജീവ്, ജി.​ഗോപകുമാർ, പ്രിൻസ് ലൂക്കോസ്, സിസി ബോബി, മോഹൻ കെ.നായർ, രജനി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, UDF
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.