ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) യിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ 1901തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- ബി, (1075) ടെക്നിക്കൽ അസിസ്റ്റന്റ്-എ (826) നിയമനങ്ങളാണ്. സെപ്തംബർ 3ന് തുടങ്ങുന്ന രജിസ്ട്രേഷൻ 23ന് അവസാനിക്കും. ഒൗദ്യോഗിക വെബ്സൈറ്റായ drdo.gov.in ലാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ളാസ് പാസായ, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ.ടി.ഐ സർട്ടിഫിക്കറ്റ് നേടിയവർ, ബിരുദധാരികൾ, ഡിപ്ളോമക്കാർ എന്നിവർക്ക് അപേക്ഷിക്കാം.
സീനിയർ ടെക്നീഷ്യൻ അസിസ്റ്റന്റ്- ബി. യോഗ്യത. സയൻസ് ബിരുദം അല്ലെങ്കിൽ എൻജിനിയറിംഗ്/ടെക്നോളജി/കമ്പ്യൂട്ടർ സയൻസ്/ അനുബന്ധവിഷയങ്ങളിൽ എ.ഐ.സി.ടി. ഇ അംഗീകൃത ഡിപ്ളോമയാണ് യോഗ്യത.
വിഷയങ്ങൾ
ആട്ടോമൊബൈൽ, കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ടെലി കമ്മ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി എൻജിനിയറിംഗ്, അഗ്രികൾച്ചർ, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ്, എം.എൽ.ടി, ഫോട്ടോഗ്രഫി, ഫിസിക്സ്, പ്രിന്റിംഗ് ടെക്നോളജി, സൈക്കോളജി, സുവോളജി. ശമ്പളം: 35,400-1,12,400
ടെക്നീഷ്യൻ എ
യോഗ്യത: പത്താംക്ളാസ് തത്തുല്യം അല്ലെങ്കിൽ അംഗീകൃത ഐ.ടി.ഐ/ തത്തുല്യം. വിഷയങ്ങൾ: ആട്ടോമൊബൈൽ, ബുക്ക് ബൈൻഡർ, കാർപ്പെന്റർ, സി.എൻ.സി, ഓപ്പറേറ്റർ, കോപ്പാ, ഡ്രോട്ട്സ് മാൻ (മെക്കാനിക്കൽ), ഡി.ടി.പി ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, ഫിറ്റർ, ഗ്രൈൻഡർ, മെഷിനിസ്റ്റ്, മെക്കാനിക്ക് (ഡീസൽ), മിൽ റൈറ്റ് മെക്കാനിക്ക്, മോട്ടോർ മെക്കാനിക്ക് പെയിന്റർ, ഫോട്ടോഗ്രാഫർ, റഫ്രിജറനഷൻ ആൻഡ് എ.സി, ഷീറ്റ് മെറ്റൽ വർക്കർ, ടർണർ, വെൽഡർ. ശമ്പളം: 19,900-63,200
പ്രായപരിധി
രണ്ടുതസ്തികൾക്കും പ്രായപരിധി 18-28. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃതമായ വയസിളവ് ലഭിക്കും. സെന്റർ ഫോർ പേഴ്സണൽ ടാലന്റ് മാനേജ്മെന്റ് (സെപ്റ്റാം) ആണ് പ്രവേശനപരീക്ഷ നടത്തുന്നത്.
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- ബി തസ്തികയിൽ 1,075 തസ്തികകളും ടെക്നീഷ്യൻ എ തസ്തികയിൽ 826 ഒഴിവുകളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |