അപകടത്തിൽപ്പെട്ട് പരിക്കേറ്റ മയിൽ കുഞ്ഞിന് മാർക്കിന്റെ (മലബാർ എവെയർനസ് ആന്റ് റെസ്ക്യൂ സെന്റർ ) സംരക്ഷണം. ധർമ്മശാല കെൽട്രോണിനു സമീപമാണ് വാഹനമിടിച്ച നിലയിൽ മയിലിനെ കണ്ടെത്തിയത്. ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് മാർക്കിന്റെ പ്രവർത്തകർ കൂടിയായ ഷാജി ബക്കളം, റിയാസ് മാങ്ങാട്ട്,പി.പി.മുഹമ്മദ് എന്നിവർ ചേർന്ന് മയിലിനെ കണ്ണൂർ വെറ്റിനറി ആശുപത്രിയിലെത്തിച്ചു. കാലിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ഡോ.ഷെറിൻ ബി.സാരഗിന്റെ നേതൃത്വത്തിൽ സർജറി പൂർത്തിയാക്കി. കാലിന് സ്റ്റീൽ ഇട്ടിട്ടുണ്ട്. തുടർ ചികിത്സയുടെ ഭാഗമായി മാർക്ക് പ്രവർത്തകരുടെ സംരക്ഷണത്തിലാണ് മയിലുള്ളത്. വരും ദിവസങ്ങളിൽ മരുന്നും മറ്റ് ചികിത്സകളും നൽകേണ്ടതുണ്ട്. സുഖം പ്രാപിച്ചാലുടൻ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.രതീശന്റെ നിർദേശത്തോടെ മയിലിനെ കാട്ടിലേക്കയക്കും മൂന്ന് വയസ്സുള്ള പെൺമയിലാണ് അപകടത്തിൽപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |