തൃശൂർ: അഖില കേരള മിശ്രവിവാഹ സംഘം ജില്ലാ കമ്മിറ്റി, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന മതേതര വാഹനജാഥ വ്യാഴാഴ്ച നാലിന് ചേലക്കരയിൽ ജില്ലാ പഞ്ചായത്ത് അംഗം മായ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വടക്കാഞ്ചേരിയിൽ തുടങ്ങി ഇരിങ്ങാലക്കുടയിലും ശനിയാഴ്ച വെള്ളാങ്ങല്ലൂരിൽ തുടങ്ങി തൃശൂരിലും സമാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.എ. മാത്യു, ജില്ലാ പ്രസിഡന്റ് എൻ.വി. മണി, സെക്രട്ടറി മേരി ജയന്തി, പി.എസ്. സുകുമാരൻ, പി.ബി. ജയപാലൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.