തൃശൂർ: ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി 179 ദിവസത്തേക്ക് വൊളന്റിയർമാരെയും സപ്പോർട്ടിംഗ് എൻജിനിയർമാരെയും താത്കാലികമായി നിയമിക്കുന്നു. യോഗ്യത: വൊളന്റിയർ: ഐ.ടി.ഐ സിവിൽ/ ഡിപ്ലോമ സിവിൽ/ബി.ടെക് സിവിൽ. സപ്പോർട്ടിങ് എൻജിനിയർ: എം.ടെക് സിവിൽ/സ്ട്രക്ചറൽ. വാട്ടർ അതോറിറ്റിയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
യോഗ്യരായവർ 16ന് രാവിലെ 10.30 മുതൽ ഒന്നു വരെയുള്ള കൂടിക്കാഴ്ചയിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്‌സിക്യൂട്ടിവ് എൻജിനിയറുടെ ഓഫീസിൽ ഹാജരാകണം.