SignIn
Kerala Kaumudi Online
Friday, 19 April 2024 2.24 PM IST

കേരളാ ബാങ്ക് ജപ്തി ചെയ്ത കുടുംബത്തെ മാർട്ടിൻ ജോർജ് സന്ദർശിച്ചു

martin

കൂത്തുപറമ്പ് : കൂത്തുപറമ്പ് മണ്ഡലത്തിലെ കോട്ടയം പഞ്ചായത്തിൽ പുറക്കളം പ്രദേശത്ത് കേരള ബാങ്ക് അധികൃതരുടെ ജപ്തി നടപടി മൂലം കിടപ്പാടം നഷ്ട്ടപെട്ട വൃദ്ധ സ്ത്രീയെയും മക്കളെയും ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് സന്ദർശിച്ചു. വീട് നിർമ്മാണത്തിനായി ലോൺ എടുത്ത പത്തു ലക്ഷം രൂപയിൽ അഞ്ചു ലക്ഷം രൂപയോളം തിരിച്ചടക്കുകയും സാമ്പത്തിക പ്രതിസന്ധി മൂലം ബാക്കി തുക അടക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഒറ്റത്തവണ തീർപ്പാക്കി കുടിശ്ശിക തുക അടക്കാനുള്ള തിയതി ഈ മാസം 15 ആണെന്നിരിക്കെ യാതൊരു മുന്നറിയിപ്പോ സൂചനയോ നൽകാതെ ഗൃഹനാഥ സുഹറ ജോലിക്ക് പോയ വൈകുന്നേരം സമയം നോക്കി വൃദ്ധയായ അവരുടെ ഭർതൃ മാതാവിനെയും, മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തത്. മനുഷ്യത്വ രഹിതമായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിടാൻ ബന്ധപ്പെട്ട റവന്യു അധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.