പയ്യോളി: എസ്.എൻ.ഡി.പി. യോഗം പയ്യോളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചതയദിന ഘോഷയാത്ര ഭക്തി നിർഭരമായി. രാവിലെ 9 മണിക്ക് യൂണിയൻ പ്രസിഡന്റ് കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ യൂണിയൻ ഓഫീസ് പരിസരത്ത് പതാക ഉയർത്തി. തുടർന്ന് ഗുരുപൂജയും പ്രാർത്ഥനയും നടന്നു. വൈകിട്ട് 5 മണിക്ക് യൂണിയന്റെയും പയ്യോളി മഹാവിഷ്ണു ക്ഷേത്രകമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട ഘോഷയാത്ര പയ്യോളി ടൗണിൽ പ്രദക്ഷിണം വെച്ച് ക്ഷേത്രത്തിൽ സമാപിച്ചു. ഘോഷയാത്രയ്ക്ക് യൂണിയൻ പ്രസിഡന്റ് കഞ്ഞിരോളി കുഞ്ഞിക്കണ്ണൻ,ടി.പി നാണു, കെ.പി രാമകൃഷ്ണൻ ,കെ.വി ചന്ദ്രൻ,സി.കെ മുരളി, രത്നാകരൻ കെ.എൻ, ഇന്ദിര കൊളാവി, എം ടി വിനോദൻ എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |