പാലക്കാട്: ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവായ ഇന്ത്യൻ വനിതാ അത്ലറ്റ് പി.യു ചിത്ര വിവാഹിതയാകുന്നു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവുമായുള്ള ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഡിസംബറിലാണ് വിവാഹം.
2016ൽ ഗോഹട്ടിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലും 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും 2019ൽ ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും 1500 മീറ്ററിൽ സ്വർണം നേടിയിട്ടുള്ള താരമാണ് പാലക്കാട് സ്വദേശിയായ ചിത്ര. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലാണ് വെങ്കലം നേടിയത്. പാലക്കാട് മുണ്ടൂർ സ്കൂളിലെ കായികാദ്ധ്യാപകനായ സിജിന്റെ പരിശീലനത്തിന് കീഴിൽ സംസ്ഥാന,ദേശീയ സ്കൂൾ കായികമേളകളിലൂടെയാണ് ചിത്ര ശ്രദ്ധനേടിയത്.
വിവാഹം കഴിഞ്ഞാലും ട്രാക്കിൽ തുടരുമെന്ന് ചിത്ര കേരളകൗമുദിയോട് പറഞ്ഞു. അടുത്തമാസം നാഷണൽ ഓപ്പൺ അത്ലറ്റിക്സിൽ ചിത്ര മത്സരിക്കുന്നുണ്ട്. അടുത്തവർഷം നടക്കുന്ന ഏഷ്യൻ ഗെയിംസ് ലക്ഷ്യമിട്ടാണ് പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലെ ജീവനക്കാരിയായ ചിത്രയുടെ പരിശീലനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |