ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സാംസ്‌കാരിക വിഭാഗമായ വെനീസിയത്തിന്റെ ആഭിമുഖ്യത്തിൽ ആലിശ്ശേരി വൃദ്ധസദനത്തിൽ ഓണസദ്യയും ഓണപ്പുടവ വിതരണവും നടത്തി. അന്തേവാസികളുടെ കലാപരിപാടികളും അരങ്ങേറി. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ.സിജി സോമരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.ആർ.സുന്ദർലാൽ, ആർ.രാജീവ്,ജില്ലാ പ്രസിഡന്റ് ജെ.പ്രശാന്ത് ബാബു, സെക്രട്ടറി രമേശ് ഗോപിനാഥ്, ട്രഷറർ റെനി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ആർ രാജേഷ്, ജോയിന്റ് സെക്രട്ടറി എസ്.രാജലക്ഷ്മി, വെനീസിയം കൺവീനർ കെ എം ഷിബു,ജില്ലാ വനിതാ കൺവീനർ സജിതാ ദാസ്, രഞ്ജിത്, എസ് വീണ, ബി. മുഹമ്മദ് ഫൈസൽ, രേഖാ നായർ, സനൽ കുമാർ എന്നിവർ പങ്കെടുത്തു..