ആലപ്പുഴ: അഖിലകേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷവും മഹാ ശോഭായാത്രയും പൊതുസമ്മേളനവും 17ന് ആലപ്പുഴയിൽ നടക്കും. ഉച്ചക്ക് 2.30ന് മഹാശോഭായാത്ര ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് ടൗൺഹാളിൽ സമാപിക്കും. തുടർന്ന് വൈകിട്ട് 4ന്സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ചെയർമാൻ വി.പി.ആചാരി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പി.കെ.തമ്പി മുഖ്യപ്രഭാഷണം നടത്തും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ പ്രതിഭകളെ ആദരിക്കും.എച്ച്.സലാം എം.എൽ.എ അവാർഡ് വിതരണവും നഗരസഭ ചെയർപേഴ്സൺ സൗമ്മ്യാരാജ് സ്കോളഷിപ്പ് വിതരണവും എ.എ.ഷുക്കൂർ പ്ളസ്ടു വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നിർവഹിക്കും. കെ.വി.സേവ്യർകുട്ടി പ്രഭാഷണം നടത്തും.