ആലപ്പുഴ : കരാറുകാർക്ക് എതിരായുള്ള കരിനിയമങ്ങൾ പിൻവലിക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കുട്ടനാട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ടാറിന്റെ വില വ്യത്യാസം നിഷേധിക്കുന്ന ഉത്തരവ് പിൻവലിക്കുക, സെക്യൂരിറ്റി കാലാവധി ഒരുവർഷമായി കുറയ്ക്കുക, അഞ്ചു ലക്ഷംവരെ ഇ ടെണ്ടറിൽ നിന്ന് ഒഴിവാക്കുക, ലൈസൻസിന് ആവശ്യമായ കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് നിർത്തലാക്കുക, തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി തീരുമാനം കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. എം.ബേബിച്ചൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി അംബി റിപ്പോർട്ടും ട്രഷറർ ചാക്കോ ജോസഫ് കണവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ.എ.ജോസഫ്, സെക്രട്ടറി കെ.ജി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.