ആലപ്പുഴ : മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഓണാഘോഷം 'പൂമൊട്ടോണം 2022' എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സി.ആർ.പി.എഫ് ജവാൻമാരുടെ കൂട്ടായ്മയായ ആലപ്പി റോയൽസ് ചാരിറ്റബിൾ സൊസൈറ്റിയും സേവ് ദ ഫാമിലിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ സേവ് ദ ഫാമിലി പ്രസിഡന്റ് കെ.മുജീബ് അദ്ധ്യക്ഷനായി.
ഡി.എം.ഒ ഡോ.ജമുനാ വർഗീസ്,സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ ഒ.എ അബീൻ,മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.സി.വി.ഷാജി, ആലപ്പി റോയൽസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആനന്ദൻ ചേർത്തല,എം.ആർ രാജീവ്,അനീഷ് സോമൻ,രേവമ്മ ഷാജി,ജോഷ്വാ ചാക്കോ,ജലജ രാജശേഖരൻ,വിജയൻ ഭരണിക്കാവ്,നൗഷാദ് ഹരിപ്പാട്, എസ്.കെ.പുറക്കാട് തുടങ്ങിയവർ സംസാരിച്ചു.