ന്യൂഡൽഹി: ഒരു ജഡ്ജിയുടെ ഒാരോ പരാമർശവും വിധിയാണെന്നാണ് സാമൂഹമാദ്ധ്യമങ്ങൾ കരുതുന്നതെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ പലപ്പോഴും പരാമർശങ്ങളും വിധിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ഭരണഘടനാ ഭേദഗതിക്ക് അനുമതി തേടിയുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യം വ്യക്തമാക്കിയത്.