SignIn
Kerala Kaumudi Online
Friday, 29 March 2024 9.12 PM IST

തലയ്‌ക്ക് ഗുരുതര പരിക്കേറ്റ് വീട്ടിനുള‌ളിൽ സഹായം തേടിയെത്തി; കുരങ്ങന് അടിയന്തര ചികിത്സ നൽകി

monkey

നെടുങ്കണ്ടം:രാമക്കൽമേട്ടിൽ ഗുരുതരമായി പരിക്കേറ്റ് വീടിനുള്ളിൽ അഭയം പ്രാപിച്ച വാനരനെ രക്ഷപെടുത്തി. തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് രാമക്കൽമേട് മരുതുങ്കൽ വിജയന്റെ വീട്ടിൽ ഒൻപത് വയസ് പ്രായമുള്ള വാനരൻ ആരുടെയോ ആക്രമണത്തിൽ പരിക്കേറ്റ് വീടിനുള്ളിലെ വർക്ക് ഏരിയയിൽ എത്തിയത്.

പരിക്ക് മാരകമായതിനാൽ കുമളി റേഞ്ച് ഓഫീസറെ അറിയിക്കുകയായിരുന്നു. പീരുമേട് നിന്നുള്ള ആർആർ ടി ടീം രാത്രി 11 മണിയോടെ സ്ഥലത്തെത്തി അവശനിലയിലായ വാനരനെ കൂട്ടിനുള്ളിലാക്കി രക്ഷിക്കുകയുമായിരുന്നു.തുടർന്ന് തേക്കടി ഫോറസ്റ്റ് വിഭാഗത്തിന്റെ മൃഗ ഡോക്ടറുടെ അടുത്ത് രാത്രിയിൽ തന്നെഎത്തിച്ച് അടിയന്തിര ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONKEY, HEAVY INJURY, MEDICAL TREATMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.