ന്യൂഡൽഹി:എസ്.എൻ.സി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വാദം തുടരുന്നത് മൂലമാണ് മാറ്റിവച്ചത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ഈ ഹർജികൾ ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇന്നലെ പൂർത്തിയായാലേ മറ്റ് ഹർജികൾ പരിഗണിക്കൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ തവണ മാറ്റി വച്ച ഹർജികളാണ് ഇന്നലെ വീണ്ടും മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |