മലപ്പുറം:ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്ന കാര്യത്തിൽ സർക്കാർ നൽകിയ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് എ.കെ. റൗഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ഐ. എം.എ. നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി നാരായണൻ, ജില്ലാ പ്രസിഡന്റ് അശോക വത്സല, കെ.ജി.എം.ഒ.എ നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ പുലാക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് സുബീർ ഹുസൈൻ, ജില്ലാ സെക്രട്ടറി പി.എം. ജലാൽ , മുരളീധരൻ, ഹംസ പാലക്കൽ, മിനി , ഗീത, അസിം, ഷാജു മാത്യൂസ്, ബിജു തയ്യിൽ , ജലീൽ, ജയ നാരായണൻ, അശ്വതി തുടങ്ങിയവർപ്രസംഗിച്ചു.