തൃശൂർ: ഓണനാളുകളിൽ മോശം കാലാവസ്ഥയായിട്ടും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ഡി.ടി.പി.സിക്ക് മെച്ചപ്പെട്ട വരുമാനം. തുമ്പൂർമുഴി, വാഴാനി, പീച്ചി, വിലങ്ങൻ കുന്ന്, തളിക്കുളം സ്‌നേഹതീരം എന്നിവിടങ്ങളിൽ നിന്നായി 11 ലക്ഷത്തിലേറെ രൂപയുടെ വരുമാനമാണ് ഉണ്ടായത്.
തുമ്പൂർ മുഴിയിലാണ് ഏറ്റവും കൂടുതൽപേർ എത്തിയത്. ഇവിടെ ഓണനാളുകളിലെ വരവ് 3,52,390 രൂപയാണ്. പീച്ചിയിൽ നിന്ന് 3,26,609 രൂപയും വാഴാനിയിൽ നിന്ന് 2,15,745 രൂപയും സഞ്ചാരികളിൽ നിന്ന് പ്രവേശന പാസ് ഇനത്തിൽ ലഭിച്ചു. വാഴാനിയിൽ ഓണത്തോട് അനുബന്ധിച്ച് നടത്തിയ ഓണം ഫെസ്റ്റ് കാണാനെത്തിയത് നൂറുക്കണക്കിന് പേരാണ്. ഇവരിൽ ഭൂരിഭാഗം പേരും ഡാം സന്ദർശനം നടത്തിയാണ് മടങ്ങിയത്. ഇത് വരുമാനം വർദ്ധിപ്പിക്കാൻ ഇടയാക്കി.
കൊവിഡിനെ തുടർന്ന് രണ്ട് വർഷക്കാലം ഭൂരിഭാഗം സമയവും അടഞ്ഞുകിടന്നിരുന്ന ജില്ലയിലെ ടൂറിസം മേഖല കഴിഞ്ഞ എതാനും മാസം മുമ്പാണ് സജീവമായി തുടങ്ങിയത്. കൊവിഡ് കാലത്ത് അടച്ചിട്ടതിനാൽ പല സ്ഥലങ്ങളിലെയും കുട്ടികളുടെ കളിയുപകരണങ്ങൾ എല്ലാം നാശത്തിന്റെ വക്കിലെത്തിയിരുന്നു.
ഒരോ കേന്ദ്രങ്ങളിലെയും വരുമാനം