മലപ്പുറം: ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 995 ഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട് മുക്കം സ്വദേശി അബ്ദുൾ ഗഫൂറിൽ (32) നിന്നാണ് പൊലീസ് സ്വർണ്ണം പിടികൂടിയത്. ശരീരത്തിനുള്ളിൽ ക്യാപ്സൂൾ രൂപത്തിൽ ഒളിപ്പിച്ചിരുന്ന സ്വർണം എക്സ്റേ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 50 ലക്ഷം രൂപ വിലവരും. 11.15ന് ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ അബ്ദുൾ ഗഫൂർ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തെത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് പിടികൂടുന്ന 58ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.