നെന്മാറ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലേക്കുള്ള പ്രധാന പാതയിൽ പോത്തുണ്ടിയിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച സംയോജിത വനം ചെക്ക്‌പോസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ 15ന് രാവിലെ 10.30ന് നിർവഹിക്കും. പോത്തുണ്ടി അണക്കെട്ടിനു സമീപത്തുള്ള നിലവിലെ ചെക്ക് പോസ്റ്റിനു എതിർവശത്തായാണ് പുതിയ ചെക്ക്‌പോസ്റ്റ്.
വനശ്രീ ഇക്കോ ഷോപ്പ്, ഇൻഫർമേഷൻ സെന്റർ, നെല്ലിയാമ്പതി ഇക്കോടൂറിസത്തിന്റെ ലോഗോ പ്രകാശനം എന്നിവയും മന്ത്രി നിർവഹിക്കും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. ഈസ്റ്റേൺ സർക്കിൾ സി.സി.എഫ് കെ. വിജയാനന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പ്രിൻസിപ്പൽ സി.സി.എഫ് നോയൽ തോമസ് തുടങ്ങിയവർ പങ്കെടുക്കും.
സംയോജിത വനം ചെക്ക്‌പോസ്റ്റിൽ