തിരുവനന്തപുരം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്രയെ സി.പി.എം ഭയക്കുന്നതിനുള്ള തെളിവാണ് നേതാക്കളുടെ പ്രതികരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ഉജ്ജ്വല വരവേൽപാണ് രാഹുൽഗാന്ധിക്കും പദയാത്രയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. യാത്രയുടെ ഓരോ ദിവസവും പ്രവർത്തകർക്കിടയിൽ ആവേശം കൂടുകയാണ്. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശപര്യടനം കേരളത്തിന് ബാദ്ധ്യതയാകുന്നതല്ലാതെ ഗുണമൊന്നുമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഓവർഡ്രാഫ്റ്റ് പരിധിയും കഴിഞ്ഞു നിൽക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാദ്ധ്യതയില്ലെന്ന് പറയുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് ഉലകം ചുറ്റാനിറങ്ങുന്നതെന്നും സുധാകരൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |