ചണ്ഡീഗഢ്: പഞ്ചാബിൽ ഓപ്പറേഷൻ താമര നടപ്പാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് എ.എ.പി. പഞ്ചാബ് ധനമന്ത്രി ഹർപാൽ ചീമയാണ് ആരോപണം ഉന്നയിച്ചത്. പഞ്ചാബിലെ എ.എ.പിയുടെ എം.എൽ.എമാരോട് വലിയ നേതാക്കന്മാരെ കാണാൻ ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും പാർട്ടി മാറാൻ 25 കോടി വീതം വാഗ്ദാനം ചെയ്തുവെന്നുമാണ് ചീമ ആരോപിച്ചു.
പഞ്ചാബിലെ സർക്കാർ മാറിയാൽ എം.എൽ.എമാർക്ക് വലിയ പദവികൾ ലഭിക്കുമെന്നും വാഗ്ദാനം ലഭിച്ചു. പഞ്ചാബ്സർക്കാരിനെ താഴെയിറക്കാൻ ആവശ്യപ്പെട്ട് എ.എ.പി. എം.എൽ.എമാർക്ക് നിരവധി തവണ ഫോൺവിളികൾ വന്നുവെന്നും ചീമ പറഞ്ഞു. പത്ത് എം.എൽ.എമാരെയാണ് ബി.ജെ.പി സമീപിച്ചത്. ശരിയായ സമയത്ത് തെളിവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.