തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏറ്റെടുത്തതിന്റെ ഭാഗമായി ടാറ്റാ കൺസൾട്ടൻസി സർവീസുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്റെ സാന്നിദ്ധ്യത്തിൽ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ് ടി.സി.എസ് സീനിയർ ജനറൽ മാനേജർ എസ്.കെ.നായരുമായാണ് കരാർ ഒപ്പിട്ടത്. ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ.അജിത്ത് കുമാർ, ടി.സി.എസ് പ്രോഗ്രാം മാനേജർ ബീമാ ശേഖർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ എന്നിവർ ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
ശബരിമല മഹോത്സവം:
ഇന്ന് ഉന്നതതല യോഗം
ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ ക്രമീകരണങ്ങൾ ആലോചിക്കാൻ ഇന്ന് ഉന്നതതല യോഗം ചേരും. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ലയം ഹാളിൽ വൈകിട്ട് 3ന് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ, വീണാ ജോർജ്, പി.എ.മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും. എം.പിമാർ, എം.എൽ.എമാർ, ദേവസ്വം ബോർഡ് ഭാരവാഹികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |