ചാത്തന്നൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിളംബര ബൈക്ക് റാലി ജോഡോ യാത്രയ്ക്ക് കരുത്ത് പകരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
പാരിപ്പള്ളിയിൽ നിന്ന് കരുനാഗപ്പള്ളി പുതിയകാവ് വരെയാണ് വിളംബര റാലി സംഘടിപ്പിച്ചത്. പാരിപ്പള്ളിയിൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, താരിഖ് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ജാഥാ ക്യാപ്ടൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അദ്ധ്യക്ഷനായി. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ, മുൻ എം.പി എൻ.പീതാംബരക്കുറുപ്പ്, ഡോ. ശൂരനാട് രാജശേഖരൻ, നാസറുദ്ദീൻ, പാരിപ്പള്ളി വിനോദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |