കൊല്ലം: തദ്ദേശവാർഡുകൾ അടിസ്ഥാനമാക്കി നടത്തുന്ന കാർഷിക സെൻസസിന്റെ ഒന്നാംഘട്ട കർഷകരുടെ കൈവശാനുഭവ ഭൂമി വിവര ശേഖരണത്തിന് എന്യുമറേറ്റർമാരുടെ താത്കാലിക ഒഴിവിലേക്ക് 19ന് കൊല്ലം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അഭിമുഖം നടക്കും. ഹയർ സെക്കൻഡറി യോഗ്യതയും സ്വന്തമായി സ്മാർട്ട്ഫോണും ഉള്ളവർക്ക് പങ്കെടുക്കാം. ഒരു വാർഡിന് പരമാവധി 4600 രൂപ പ്രതിഫലം. നേരത്തെ അഭിമുഖത്തിൽ പങ്കെടുത്തവർ എത്തേണ്ടതില്ല. ഫോൺ: 9446853501.