മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ തെരുവു നായ ശല്യത്തിനെതിരെ കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മ രംഗത്ത്.
തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതോടൊപ്പം പേവിഷ ബാധക്കെതിരെയുള്ള കുത്തിവെയ്പ് ഊർജ്ജിതപ്പെടുത്തണമെന്നും പൊതു ഇടങ്ങളിലെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള സത്വര നടപടികൾ വേണമെന്നും സൗപർണിക കൂട്ടായ്മ ഭാരവാഹികൾ പഞ്ചായത്ത് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പരാതി നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി ഭീമനാട്, മെമ്പർ വിനീത, മുൻ വൈസ് പ്രസിഡന്റ് എ. അസൈനാർ, സൗപർണിക കൂട്ടായ്മ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദാലി, സെക്രട്ടറി പി.എം. മുസ്തഫ, എൻ.പി. കാസിം, പി.ഗോപി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |