കൊല്ലം: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ ചിത്രരചന മത്സരത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 17ന് രാവിലെ 10 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തും. 5 -9,10- 16, 11- 18 പ്രായത്തിലും 5-10 പ്രായത്തിലുള്ള ഭിന്നശേഷി വിഭാഗത്തിലുമാണ് മത്സരങ്ങൾ. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ ദേശീയതല മത്സരത്തിന് പരിഗണിക്കും. ദേശീയ മത്സരത്തിൽ വിജയിക്കുന്ന കുട്ടിക്ക് 18 വയസ് പൂർത്തിയാകുന്നതുവരെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സ്കോളർഷിപ്പ് നൽകും. പേര്, വിലാസം, വയസ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ (2 എണ്ണം) എന്നിവ വാട്ട്സ്ആപ്പ് വഴി 16ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9895345389, 97474 02111.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |