കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ 2022-23 അദ്ധ്യയന വർഷത്തിലെ ലാറ്ററൽ എൻട്രി അഡ്മിഷനിൽ ആദ്യ സ്പോട്ട് അഡ്മിഷന് ശേഷം ഒഴിവുള്ള ഇലക്ട്രോണിക്സ് ബ്രാഞ്ചിലെ ജനറൽ ക്വാട്ടയിലുള്ള ഒരു സീറ്റിലേയ്ക്കും ഐ.ടി.ഐ ക്വാട്ടയിലുള്ള ഒരു സീറ്റിലേയ്ക്കുമുള്ള സ്പോട്ട് അഡ്മിഷൻ 16ന് രാവിലെ 9ന് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ നടക്കും. www.polyadmission.org/let എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാം. അഡ്മിഷൻ ലഭിക്കുന്നവർ മുഴുവൻ ഫീസും പി.ടി.എ ഫണ്ടും അടയ്ക്കണം. ഫോൺ: 9400727434, 8281811074, 9544431825.