SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.17 AM IST

ജില്ലയിലെ ടൂറിസം പ്രിയങ്കരം, അധികൃതർക്ക് അവഗണന

കൊല്ലം: ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ജില്ലയിലുണ്ടെങ്കിലും സഞ്ചാരികളുടെ മുന്നിൽ വാതിൽ കൊട്ടിയടയ്ക്കുകയാണ് ടൂറിസം വകുപ്പ് അധികൃതർ.

മൺറോത്തുരുത്തും അഷ്ടമുടിയുടെ നടുവിലെ മുട്ടൊപ്പം വെള്ളത്തിൽ നടക്കാൻ കഴിയുന്ന പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിലേക്കുമൊക്കെ യാത്രക്കാർ എത്തുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളുടെ പേരിൽ സഞ്ചാരികളെ നിരുത്സാഹപ്പെടുത്തുകയാണ്.

മേഖലയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട അധികൃതർ ഇവയ്ക്കായി യാതൊന്നും ചെയ്യുന്നുമില്ല. എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഓരോ ടൂറിസം സെന്ററാണ് ലക്ഷ്യമെന്ന് വകുപ്പ് മന്ത്രി പറയുമ്പോഴും ജില്ലാഅധികൃതർക്കോ ഉദ്യോഗസ്ഥർക്കോ ഇതിനോട് താത്പര്യമില്ല.

ഇടയ്ക്കിടെ യോഗം ചേർന്ന് പഴി ഒഴിവാക്കി എന്തൊക്കെയോ കാട്ടികൂട്ടുകയാണ്. ജില്ലയിൽ ടൂറിസം വളർന്നാൽ സർക്കാരിനുണ്ടാകുന്ന വരുമാനത്തേക്കാളുപരി തങ്ങൾക്ക് നഷ്ടമുണ്ടായേക്കാമെന്ന കണക്കുകൂട്ടലിൽ ചില കുത്തക കമ്പനികളുടെ ഇഷ്ടത്തിന് താളംതുള്ളുകയാണ് ഉദ്യോഗസ്ഥരെന്ന ആരോപണവും ശക്തമാണ്.

പകയിൽ മുങ്ങിത്താണ് സാമ്പ്രാണിക്കോടി

അവധി ദിവസങ്ങളിൽ 4000 മുതൽ 6000 വരെ സഞ്ചാരികളെത്തിയിരുന്ന ഇടമാണ് പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്ത്. വള്ളം മറിഞ്ഞ് സാമ്പ്രാണിക്കോടിക്ക് സമീപം കച്ചവടം കഴിഞ്ഞെത്തിയ വീട്ടമ്മ മരിച്ചതിനെ തുടർന്ന് ജൂലായ് 9 മുതൽ ഇവിടേക്കുള്ള സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ടൂറിസം വകുപ്പിനെയും ഡി.ടി.പി.സിയെയും വിശ്വസിച്ച് മേഖലയിൽ നിക്ഷേപം നടത്തിയവരോട് കൃത്യമായ വിശദീകരണം പോലും നൽകാതെ ഇപ്പോഴും അധികൃതർ വിലക്ക് തുടരുകയാണ്.

അവഗണിക്കുന്ന പ്രധാനയിടങ്ങൾ

 മൺറോത്തുരുത്ത്

 തങ്കശേരി ഡച്ച് കോട്ട

 തെന്മല പതിമ്മൂന്ന് കണ്ണറപാലം

 പാലരുവി വെള്ളച്ചാട്ടം

 ചടയമംഗലം ജടായുപ്പാറ

 പരവൂർ കായൽ

 കൊല്ലം തോട്

 തിരുമുല്ലവാരം ബീച്ച്

 അഴീക്കൽ ബീച്ച്

 കാപ്പിൽ ബീച്ച്

കുര്യോട്ട് മല, സംസ്ഥാനത്തെ

ആദ്യ ഫാം ടൂറിസം

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പത്തനാപുരം പിറവന്തൂർ പഞ്ചായത്തിൽ കുര്യോട്ട്മല ഫാം ടൂറിസം ആരംഭിച്ചത് ഓണത്തിന് മുമ്പാണ്. സംസ്ഥാനത്തെ ആദ്യ ഫാം ടൂറിസം ഉദ്ഘാടനം ചെയ്തത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണെങ്കിലും ടൂറിസം വകുപ്പോ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലോ മതിയായ പ്രചാരണമോ പിന്തുണയോ ഇതുവരെയും നൽകിയിട്ടില്ല.

ടൂറിസം വികസനത്തിന് ഉപകരിക്കുന്ന നിരവധി സ്ഥലങ്ങൾ ജില്ലയിലുണ്ടെങ്കിലും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ടൂറിസം വകുപ്പിൽ നിന്നുണ്ടാകുന്നില്ല.

ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.