തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ലത്തീൻ സഭയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം രാജ്യത്തിന്റെ അഭിമാന പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി. വിഷയത്തിൽ സഭാനേതൃത്വം യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്നും ഭാരതീയ വിചാര കേന്ദ്രം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമരസമിതിയുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി നിറുത്തിവച്ച് തീരശോഷണം സംബന്ധിച്ച് പുതിയ പഠനം നടത്തണമെന്ന പിടിവാശിയാണ് ലത്തീൻ സഭയ്ക്കെന്നും പ്രമേയത്തിൽ പറയുന്നു. വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എം. മോഹൻദാസ് അദ്ധ്യക്ഷനായി. ഡോ.സി.ഐ. ഐസക്ക്, കെ.സി. സുധീർബാബു, ഡോ.ആർ. രാജലക്ഷ്മി, വി. വിശ്വനാഥൻ, വി. മേഹഷ്, ജെ. മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു.