തിരുവനന്തപുരം: തിരുമല ഓടാൻകുഴി റസിഡന്റ്സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ഒ.ആർ.എ പ്രസിഡന്റ് വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നീലവന മുരളി നായരുടെ പേരിലുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. കൗൺസിലർ കെ.അനിൽകുമാർ മത്സര പരീക്ഷകളിലെ വിജയികൾക്കുള്ള അവാർഡും ചലച്ചിത്രതാരം എൻ.കെ.കിഷോർ കലാകായിക മത്സര വിജയികൾക്കുള്ള അവാർഡും വിതരണം ചെയ്തു. സെക്രട്ടറി പി.വി.അനിൽകുമാർ സംസാരിച്ചു.