SignIn
Kerala Kaumudi Online
Friday, 19 April 2024 8.29 PM IST

മണിരത്നവും റഹ്മാനും വരും, ബേക്കലിൽ ഉയിരേ എന്ന ഗാനം പുനർജ്ജനിക്കും

mm

സിനിമ ടൂറിസം പ്രെമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി ബേക്കൽ കോട്ടയിൽ ചിത്രീകരിച്ച മണിരത്നത്തിന്റെ ബോംബെയിലെ ഉയിരെ എന്ന ഗാനം ബേക്കലിൽത്തന്നെ പുനരാവിഷ്ക്കരിക്കാൻ ടൂറിസം വകുപ്പ് ആലോചിക്കുന്നു. സംവിധായകൻ മണിരത്നം, സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ ,ചിത്രത്തിലെ നായകൻ അരവിന്ദ് സ്വാമി, നായിക മനീഷ കൊയ് രാള എന്നിവരടക്കമുള്ളവരെ അണിനിരത്തി സിനിമയുടെ പശ്ചാത്തല സംഗീതം ഉൾപ്പെടുത്തിയുള്ള സംഗീത നൃത്തപരിപാടിയാണ് ആലോചിക്കുന്നത്.ഇത് സംബന്ധിച്ച് മണിരത്നവുമായി പ്രാരംഭ ചർച്ച നടത്തിയതായി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേരളകൗമുദിയോടു പറഞ്ഞു.ബേക്കലിലെ ടൂറിസം പദ്ധതികൾക്ക് പ്രചാരം നൽകാൻ ഇത് ഉപകരിക്കും.കേരളത്തിൽ സിനിമ ചിത്രീകരണം സജീവമാക്കാൻ മികച്ച ലൊക്കേഷനുകളാണുള്ളത്.സിനിമ ടൂറിസത്തിലൂടെ ഇവ പ്രയോജനപ്പെടുത്തും.കിരീടം എന്ന ചിത്രത്തിലെ കിരീടം പാലം, വെള്ളാനകളുടെ നാട്ടിലെ താമരശേരി ചുരം ...ഇങ്ങനെ നമ്മുടെ നാട്ടിലെ ടൂറിസം സ്പോട്ടുകൾ ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BOMBAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.