തിരുവനന്തപുരം: പ്ലസ് വൺ ഏകജാലകത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി പൂർത്തിയായതോടെ ഇതുവരെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം 3,67,021 ആയി. മെരിറ്റിൽ 2,94,563 പേർ. സ്പോർട്സ് ക്വാട്ട 2,336, കമ്മ്യൂണിറ്റി ക്വാട്ട 22,047, മാനേജ്മെന്റ്- അൺ എയ്ഡഡ് ക്വാട്ട യഥാക്രമം 28,245, 19,830പേർ. 4,71,849 അപേക്ഷകരാണ് ഉണ്ടായിരുന്നത്.
വിവിധ വിഭാഗങ്ങളിലായി 62,192 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. മെരിറ്റിൽ 17,638, മാനേജ്മെന്റ് ക്വാട്ടയിൽ 9,779, അൺ എയ്ഡഡ് ക്വാട്ടയിൽ 34,775 സീറ്റുകൾ എന്നിങ്ങനെയാണ്. സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറുകൾ പൂർത്തിയായാലുടൻ രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |