കോഴിക്കോട് : കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള വനിതാ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാസ്കോ ഒതുക്കുങ്ങൽ കേരള യുണൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തി. 19ാംമിനുട്ടിൽ കൃഷ്ണപ്രിയയും 91ാം മിനുട്ടിൽ ദിവ്യ കൃഷ്ണനും ബാസ്കോയ്ക്കു വേണ്ടി ഗോൾ നേടി. 78ാം മിനുട്ടിൽ ബേബി ലാൽചന്ദ്മിയാണ് കേരള യുണൈറ്റഡ് എഫ്.സിക്കു വേണ്ടി ഗോൾ നേടിയത്.
കളിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോളിന്റെ നേട്ടത്തിൽ മന്നേറിയ ബാസ്കോയ്ക്ക് 78ാം മിനുട്ടിൽ കേരള എഫ്.സി ഗോൾ മടക്കിയതോടെ പോരാട്ടം കടുപ്പിക്കേണ്ടി വന്നു. നല്ല പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |