തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ 1012 താത്കാലിക തസ്തികകൾക്ക് 1.04.2021 മുതൽ 31.03.2022 വരെ തുടർച്ചാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര പ്ലാൻ വിഭാഗത്തിലെ 872 തസ്തികകളും സംസ്ഥാന പ്ലാൻഹെഡ്ഡിലെ കമ്പ്യൂട്ടർ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു തസ്തികയും നോൺപ്ലാൻ ഹെഡ്ഡിലെ 139 തസ്തികകളും ഉൾപ്പെടെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |