SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.59 PM IST

ഓണത്തിന് പാട്ടും പാടി 'വേഗ' നേടി റെക്കാഡ് കളക്‌ഷൻ

s

ആലപ്പുഴ : കുറഞ്ഞ ചെലവിൽ അടിപൊളി കായൽയാത്രയ്ക്ക് അവസരമൊരുക്കുന്ന, സംസ്ഥാന ജലഗതാഗത വകുപ്പിന്റെ "വേഗ" ബോട്ട് സർവീസ് ഓണത്തിന് നേടിയത് റെക്കാഡ് കളക്‌ഷൻ. സെപ്തംബർ ഒന്നു മുതൽ 12വരെ 6.72ലക്ഷം രൂപയാണ് കളക്ഷനായി ലഭിച്ചത്.

120സഞ്ചാരികൾക്ക് യാത്രചെയ്യാൻ കഴിയുന്ന ശീതീകരണ സംവിധാനം ഉള്ള 'വേഗ' ബോട്ടും 75യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന സീ കുട്ടനാട് ബോട്ടുമാണ് നിലവിൽ ടൂറിസം മേഖലയിൽ ജലഗതാഗത വകുപ്പിന്റേതായി സർവീസ് നടത്തുന്നത്. ഒരു മണിക്കൂർ മുതൽ ഒരു ദിവസം നീളുന്ന കായൽ യാത്രയ്ക്ക് 15,000മുതൽ 25,000രൂപ വരെ ഹൗസ് ബോട്ടുകളും മണിക്കൂറിന് അറുന്നൂറും ആയിരവുമൊക്കെ ശിക്കാര വള്ളങ്ങളും ഈടാക്കുമ്പോൾ വെറും 400 രൂപയ്ക്ക് അഞ്ച് മണിക്കൂർ ബോട്ട് യാത്രയാണ് 'വേഗ'യിലൂടെ ജലഗതാഗത വകുപ്പ് ഒരുക്കുന്നത്. ഓണം എത്തിയതോടെ എല്ലാ ദിവസവും മുഴുവൻ സീറ്റും ബുക്കിംഗായി. ഓണത്തിന് മുമ്പ് പലദിവസങ്ങളിലും 40 മുതൽ 60സീറ്റുകളിൽ മാത്രമേ യാത്രക്കാർ ഉണ്ടായിരുന്നുള്ളൂ.

സീ കുട്ടനാട് ബോട്ടിന് പ്രതിദിനം 30,000 മുതൽ 35,000രൂപ വരെ കളക്ഷൻ ലഭിച്ചു. മുഹമ്മ ബോട്ടുജെട്ടിയിൽ നിന്ന് ആരംഭിച്ച വാട്ടർ ടാക്‌സിയാണ് മറ്റൊരാകർഷണം. ഒരുമണിക്കൂർ യാത്രയ്ക്ക് ഒരാൾക്ക് 150 രൂപ വീതം 10പേർക്ക് 1500രൂപയും 15മിനിറ്റ് യാത്രയ്ക്ക് ഒരാൾക്ക് 40രൂപ വീതം 400രൂപയുമാണ് വാട്ടർ ടാക്സിക്ക് ഫീസ് .

ഓണക്കൊയ്ത്ത്

(പ്രതിദിന കളക്ഷൻ രൂപയിൽ)

വേഗ.................................56,000

സീകുട്ടനാട്.................... 30,000-35,000

വേഗ ബോട്ടിൽ പ്രതിദിനം 56,000രൂപ കളക്ഷൻ ലഭിക്കുമ്പോൾ ചെലവ് 15,000രൂപയിൽ താഴെ. സീ കുട്ടനാട്, വാട്ടർ ടാക്സി എന്നിവയിലും നല്ല കളക്ഷനാണ് ഈ ഓണക്കാലത്ത് ലഭിച്ചത്.

'വേഗ' സർവീസ്

 ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്ന് രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് നാലിന് തിരിച്ചെത്തും

 പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, ആർ ബ്ലോക്ക് തുടങ്ങിയയിടങ്ങളിലൂടെയാണ് സഞ്ചാരം

 കുറഞ്ഞ നിരക്കിൽ പാതിരാമണൽ, തണ്ണീർമുക്കം ബണ്ട്, കുമരകം പക്ഷിസങ്കേതം എന്നിവ കാണാനാകും.

 40 എ.സി സീറ്റുകളും 80 നോൺ എ.സി സീറ്റുകളുമാണ് കാറ്റമറൈൻ ബോട്ടിലുളളത്

 കുടുംബശ്രീയുടെ നാടൻ ഭക്ഷണങ്ങളും ഐസ്‌ക്രീം, ചായ, സ്‌നാക്‌സ് എന്നിവയും ബോട്ടിൽ ലഭിക്കും

എ.സിയിൽ സീറ്റൊന്നിന് : 600രൂപ

നോൺ എ.സിയിൽ : 400 രൂപ

11 വയസിൽ താഴെയുള്ളവർക്ക് പകുതി നിരക്ക്

പൂജ ബുക്കിംഗ്

പൂജ അവധി ആഘോഷിക്കാൻ വേഗ ബോട്ടിൽ സീറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ ഒന്നുമുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ മുഴവൻ സീറ്റും ഇതിനകം ബുക്കിംഗായി. രാവിലെ 9മുതൽ രാത്രി 8മണിവരെയാണ് നേരിട്ടുള്ള ബുക്കിംഗ് സമയം. ഫോൺ: 9400050325.

' കായൽ സഞ്ചാരികളെ ആകർഷിക്കുന്നിനായി ആധുനിക സംവിധാനത്തോടെ കൂടുതൽ ബോട്ടുകൾ നിർമ്മിക്കും. കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് അന്തർദ്ദേശീയ നിലവാരത്തിലുള്ള സുരക്ഷിത ബോട്ടുകളിൽ സഞ്ചരിക്കാൻ അവസരമൊരുക്കുകയാണ്

-ഷാജി വി.നായർ, ഡയറക്ടർ, ജലഗതാഗത വകുപ്പ്, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.