SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.09 PM IST

കുടിവെള‌ള പൈപ്പ്‌ലൈന് വേണ്ടി കുത്തിപ്പൊളിച്ച റോഡ് ഇപ്പോൾ അപകടക്കെണി; വാഹനാപകടങ്ങൾ പതിവ്

road

പാറശാല: കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുത്തിപ്പൊളിച്ചതോടെ റോഡ് അപകടക്കെണിയായി. കാളിപ്പാറ ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ പ്ലാമൂട്ടുക്കട ഇടിച്ചക്ക പ്ലാമൂട് റോഡിൽ പൊൻവിള വരെ എത്തി നിന്നിരുന്നത് ദേശീയ പാതയിൽ പാറശാലയിലേക്കുള്ള പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതിനാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്ക് മുൻപ് റബറൈസ്ഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കിയിരുന്ന റോഡിന്റെ ഒരു കിലോമീറ്ററോളം ദൂരമാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചത്. കുടിവെള്ളത്തിനായുള്ള പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും വെട്ടിപ്പൊളിച്ച ഭാഗം ടാർ ചെയ്യുന്നതിനോ കുഴികൾ അടയ്ക്കുന്നതിനോ അധികൃതർ തയ്യാറാകുന്നില്ല. ഈ ഭാഗത്ത് അപകടങ്ങളും സ്ഥിരമാണ്.

സമീപത്തായുള്ള കെ.എസ്.ആർ.ടി.സി വക സ്ഥലം നാട്ടുകാരുടെയും സാമൂഹ്യ വിരുദ്ധരുടെയും ചപ്പുചവറുകൾ നിക്ഷേപിക്കാനുള്ള കേന്ദ്രമായി. പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമാണ്. രാത്രിയിൽ ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ കത്താത്തതിനാൽ കുഴിയിൽ വീഴാതെ തെരുവ് നായ കടിയേൽക്കാതെ സഞ്ചരിക്കാനുള്ള യാത്രക്കാരുടെ തന്ത്രപ്പാട് വളരെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD WORKS, WATER SCHEME, PARASSALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.