SignIn
Kerala Kaumudi Online
Thursday, 25 April 2024 3.50 PM IST

ദേശീയപാത വികസം: ഭൂരേഖ ഹാജരാക്കാത്തവർക്കായി അദാലത്ത് ഇന്ന് മുതൽ

tt
ദേശീയപാത വികസം

ആലപ്പുഴ : ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കാൻ കാലതാമസം വരുത്തിയ ഭൂഉടമകളുടെ പണം വേഗത്തിൽ നൽകുന്നതിനായുള്ള അദാലത്ത് ഇന്ന് ആരംഭിക്കും. കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ 669 അപേക്ഷകരാണ് രേഖകൾ അപൂർണമായി നൽകിയിട്ടുള്ളത്. ഇവരുടെ കെട്ടിടത്തിന്റെയും ഭൂമിയുടെയും വിലയായ 223കോടി രൂപ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ്. രേ

ഖകൾ ഹാജരാക്കുന്നതിനായി പലതവണ സ്ഥലം ഏറ്റെടുക്കൽ വിഭാഗം ഭൂഉടമകൾക്ക് നോട്ടീസ് അയച്ചിരുന്നു. പരമാവധി ഫയലുകൾ തീർപ്പാക്കി നഷ്ടപരിഹാര തുക വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. തുറവൂർ മുതൽ ഓച്ചിറ വരെ ആറുവരി പാതയാക്കാൻ 106 ഹെക്ടറാണ് ഏറ്റെടുത്തത്. 7763 അപേക്ഷകർക്ക് 3180കോടി രൂപയാണ് വിതരണം ചെയ്യേണ്ടത്. ഇതിൽ 6925 അപേക്ഷകർക്കായി 2518 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. 100കോടി രൂപ നൽകുന്നതിനായി 200ഫയലുകളുടെ നടപടികൾ ഈ ആഴ്ച പൂർത്തികരിക്കും.

അദാലത്തും തീയതിയും

അദാലത്ത് ഇന്ന് തുടങ്ങി 29ന് അവസാനിക്കും. എല്ലാദിവസവും രാവിലെ 10മുതൽ വൈകിട്ട് 3മണിവരെയാണ് അദാലത്ത് . നാളെ കുമാരപുരം, കാർത്തികപ്പള്ളി, ഹരിപ്പാട്, ചിങ്ങോലി, പള്ളിപ്പാട് വില്ലേജുകളിലുള്ളവർ ഹരിപ്പാട് മിനിസിവിൽ സ്റ്റേഷനിലെ സ്പെഷ്യൽ തഹസീൽദാരുടെ ഓഫീസിലും 17ന് കരുവാറ്റ വില്ലേജിലുള്ളവർ കരുവാറ്റ വില്ലേജ് ഓഫീസിലും ചേപ്പാട്, പത്തിയൂർ, കീരിക്കാട്, കായംകുളം, കൃഷ്ണപുരം വില്ലേജിലുള്ളവർ കരീലകുളങ്ങര താജ് ആഡിറ്റോറിയത്തിലും അദാലത്തിന് ഹാജരാകണം.

തീയതിയും സ്ഥലവും വില്ലേജുകളും : 20ന് പുന്തല എസ്.വി.എസ് വ്യാസ ആഡിറ്റോറിയം: പുറക്കാട് വില്ലേജ്, 22ന് എസ്.എൻ.ഡി.പി യോഗം കാട്ടൂർ 769-ാം നമ്പർ ശാഖ ആഡിറ്റോറിയം : പാതിരപ്പള്ളി, കോമളപുരം, ആര്യാട് തെക്ക്, കലവൂർ, മണ്ണഞ്ചേരി, 23ന് പറവൂർ പബ്ളിക് ലൈബ്രറി ഹാൾ : പുന്നപ്ര, പറവൂർ, നീർക്കുന്നം സി.എം.എം.എച്ച് മദ്രസ ഹാൾ : അമ്പലപ്പുഴ നോർത്ത്, 28ന് പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് ഹാൾ : തുറവൂർ, വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല നോർത്ത്, 29ന് കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് ഹാൾ : ചേർത്തല സൗത്ത്, തണ്ണീർമുക്കം, കൊക്കോതമംഗലം, കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്

"അദാലത്തിൽ തീർപ്പാക്കുന്ന അപേക്ഷകർക്ക് വേഗത്തിൽ പണം അക്കൗണ്ടിൽ ലഭ്യമാക്കും. തീർപ്പാക്കാൻ കഴിയാത്തവരുടെ നഷ്ടപരിഹാരത്തുക കോടതിയിലോ പ്രത്യേക അക്കൗണ്ടിലോ നിക്ഷേപിച്ച് റോഡ് വികസന ജോലികൾ ആരംഭിക്കും.

- ഡെപ്യൂട്ടി കളക്ടർ, എൻ.എച്ച് സ്ഥലം ഏറ്റെുക്കൽ വിഭാഗം, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.