തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വാങ്ങുന്ന ബസുകളിൽ 25 ശതമാനം ഇ-ബസുകളായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ഇ.ബിയുടെ 145 ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബസുകൾ വാങ്ങാൻ കിഫ്ബി വഴി 756 കോടി കെ.എസ്.ആർ.ടി.സിക്ക് നൽകും. ഇതിൽ 25 ശതമാനം വൈദ്യുത ബസുകൾ വാങ്ങാനാണ്. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് കെ.എസ്.ഇ.ബിക്ക് എട്ട് കോടി നൽകി. ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ്, ഒറ്റ ചാർജിൽ സഞ്ചരിക്കാവുന്ന ദൂരത്തിലെ കുറവ് എന്നിവ പരിഹരിച്ചാൽ ജനങ്ങൾ വൈദ്യുത വാഹനങ്ങളിലേക്ക് ആകൃഷ്ടരാകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |