അമ്പലപ്പുഴ : കായംകുളം എം.എൽ.എ യു.പ്രതിഭയുടെ പിതാവ് തകഴി പള്ളിനാൽപ്പാട വീട്ടിൽ പി.കെ.പുരുഷോത്തമൻ (89) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തകഴി വടക്ക് ശാഖ പ്രസിഡന്റ്, തകഴി ക്ഷീരോത്പാദക സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഉമയമ്മ. മറ്റ് മക്കൾ: പ്രീത, പ്രിയലാൽ, പ്രിയ. മരുമക്കൾ: ശ്രീധരൻ, സതീഷ്,വർഷ. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിലൂടെ അനുശോചനം രേഖപ്പെടുത്തി. സ്പീക്കർ എ.എൻ.ഷംസീർ, സജി ചെറിയാൻ എം.എൽ.എ, മുൻമന്ത്രി ജി.സുധാകരൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |