കള്ളും നാടൻ രുചികളും തേടി ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് ആലപ്പുഴ കുടപുറം കള്ളുഷാപ്പിലേക്കാണ്. ആദ്യം തന്നെ ചങ്കത്തികളിലൊരാൾ കള്ള് രണ്ട് ഗ്ളാസുകളിലായി ഒഴിച്ചു. കള്ള് ആസ്വദിച്ചുകൊണ്ടുതന്നെയാണ് തങ്ങൾക്ക് മുൻപിൽ നേരത്തേ തന്നെ വിളമ്പിവച്ച വിഭവങ്ങൾ ഇരുവരും പരിചയപ്പെടുത്തിയത്.
ചമ്പാവരി ചോറ്, കപ്പ പുഴുങ്ങിയത്, വെള്ളയപ്പം, കരിമീൻ പൊള്ളിച്ചത്, ആടിന്റെ ബോട്ടി റോസ്റ്റ്, പോർക്ക് കറി, ചെമ്മീൻ ഫ്രൈ, ബീഫ് റോസ്റ്റ്, താറാവ് കറി, കേര തലക്കറി, ചൂര മുളകിട്ട കറി, വരാൽ ഫ്രൈ, കള്ള് എന്നിവയാണ് ചങ്കത്തികൾക്ക് മുന്നിലെത്തിയ വിഭവങ്ങൾ. ചോറും തലക്കറിയും ചെമ്മീൻ ഫ്രൈയും കഴിച്ചാണ് ചങ്കത്തികൾ തുടക്കമിട്ടത്. വീഡിയോ കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |