SignIn
Kerala Kaumudi Online
Thursday, 25 April 2024 4.56 PM IST

തെരുവുനായ നിയന്ത്രണത്തിനും പേവിഷബാധ നിർമാർജനത്തിനും പ്രവർത്തനങ്ങളുമായി വെറ്ററിനറി സർവകലാശാല

straydog

മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർ ചേർന്ന് നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പേവിഷബാധ നിർമാർജന നടപടികളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുള്ളതായി സർവ്വകലാശാല എന്റർ‌പ്രണർഷിപ്പ് ഡയറക്ടർ അറിയിച്ചു.

ഇതിന്റെ ഭാഗമായി തെരുവുനായ നിയന്ത്രണ അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന വെറ്ററിനറി ഡോക്ടർമാർ, പാരാ വെറ്ററിനറി ഉദ്യോഗസ്ഥർ,സന്നദ്ധ ഭടന്മാർ,നായ പിടുത്തക്കാർ എന്നിവർക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്നതിന് ആവശ്യമായ നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ സർവകലാശാല തീരുമാനിച്ചു.

സർവ്വകലാശാലയിലെ വിവിധ ക്യാമ്പസുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി ബോധവൽക്കരണം,പ്രതിരോധകുത്തിവയ്പ് ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. പഞ്ചായത്തുകൾ തോറും രൂപീകരിക്കുന്ന എബിസി സെന്ററുകൾക്കും അനുബന്ധ ഷെൽട്ടറുകൾക്കും വേണ്ട ശാസ്ത്ര സാങ്കേതിക വിവരങ്ങളും, മാതൃകാ രൂപരേഖയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ / അനുബന്ധ വകുപ്പുകൾ എന്നിവയ്ക്ക് ആവശ്യാനുസരണം സർവകലാശാല കൈമാറും .

സർവ്വകലാശാലയിലെ വിവിധ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട് . തെരുവുനായ നിയന്ത്രണവും പേവിഷബാധ നിർമ്മാർജ്ജനവും ആയി ബന്ധപ്പെട്ട തെറ്റിദ്ധാരണ ജനകവും ആശങ്കപ്പെടുത്തുന്നതും അശാസ്ത്രീയവുമായ പ്രചാരണങ്ങൾ ക്കെതിരെ പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രീയ ബോധവൽക്കരണം നടത്തുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്.

സാമൂഹ്യ മാദ്ധ്യമങ്ങളുടെയും മറ്റ് മാദ്ധ്യമങ്ങളുടേയും സാദ്ധ്യത ഉപയോഗിച്ച് തെരുവുനായ നിയന്ത്രണം, പേവിഷ പ്രതിരോധം, ശാസ്ത്രീയ പരിപാലനം, ശാസ്ത്രീയ മാലിന്യ നിർമ്മാർജ്ജനം, ജന്തു ജന്യ രോഗ നിയന്ത്രണം എന്നിവയിൽ ബോധവൽക്കരണവും സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STRAY DOG ISSUE, VETERANARY, UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.