SignIn
Kerala Kaumudi Online
Wednesday, 26 June 2019 1.18 PM IST

കൊച്ചി മെട്രോ എം.ഡി മുഹമ്മദ് ഹനീഷിനെ മാറ്റി, തിരുവനന്തപുരം ജില്ലാ കളക്ടറായി കെ. ഗോപാലകൃഷ്ണൻ

mohammed-hanish

തിരുവനന്തപുരം: കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പി.എസ്.യു) സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിന് നിലവിലുള്ള ചുമതലകൾക്കു പുറമെ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് മനേജിംഗ് ഡയറക്ടറുടെ ചുമതല കൂടി നൽകും.


പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് നിലവിലുള്ള ചുമതലകൾക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി എന്നിവയുടെ ചുമതല കൂടി നൽകും. കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. രത്തൻ ഖേൽകർക്ക് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറട്കറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു. ലാന്റ് ബോർഡ് സെക്രട്ടറി സി.എ. ലതയെ ലാന്റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ യു.വി. ജോസിനെ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.


എറണാകുളം കലക്ടർ മുഹമ്മദ് സഫീറുള്ളയെ എസ്.ജി.എസ്.ടി വകുപ്പ് അഡീഷണൽ കമ്മീഷണറായി മാറ്റി നിയമിക്കും. വിവരസാങ്കേതിക വിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയെ ശുചിത്വമിഷൻ ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയെ അനർട്ട് ഡയറക്ടറായി മാറ്റി നിയമിക്കും. ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹിക്കും. അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദീല അബ്ദുള്ളയെ ആലപ്പുഴ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

ആലപ്പുഴ ജില്ലാ കലക്ടർ എസ്. സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.
ഹൗസിംഗ് കമ്മീഷണർ ബി. അബ്ദുൾ നാസറിനെ കൊല്ലം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണനെ തിരുവനന്തപുരം കലക്ടറായി മാറ്റി നിയമിക്കും. ഐ ആന്റ് പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷിനെ കണ്ണൂർ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNION CABINET, KOCHIMETRO MD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.