തിരുവനന്തപുരം: ആഗോള വിശ്വകർമ്മ ഉച്ചകോടി 17ന് തിരുവനന്തപുരം വൈ.ഡബ്ലിയു.സി.എ ഹാളിൽ നടത്തുമെന്ന് വിശ്വകർമ്മ ഐക്യവേദി ചെയർമാൻ ഡോ.ബി.രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചകോടിയുടെ ഭാഗമായി സെമിനാറുകൾ,ചർച്ചകൾ,പൊതുസമ്മേളനം കലാപരിപാടികൾ,എക്സിബിഷനുകൾ എന്നിവ ഉണ്ടാകും.വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാകും.എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |