SignIn
Kerala Kaumudi Online
Friday, 19 April 2024 6.21 PM IST

കിടക്കുമ്പോൾ തല വയ്‌ക്കുന്നത് കിഴക്കോട്ടോ വടക്കോട്ടോ ആണോ? പൂർവികർ ഇങ്ങനെ തന്നെ ചെയ്‌തിരുന്നതിന്റെ കാരണമിതാണ്

sleep

ഓരോ മനുഷ്യനെയും സംബന്ധിച്ച് വളരെപ്രധാനമാണ് അവന്റെ കിടപ്പുമുറി. വീട്ടിൽ പ്രത്യേകമായ മുറിയായാലും പ്രത്യേക ഭാഗമായാലും കിടപ്പ് ശരിയായ രീതിയിലാകേണ്ടത് അത്യാവശ്യമാണ്. നല്ല ഉറക്കം ഒരു മനുഷ്യന് പരമ പ്രധാനമാണ്. പകൽ ചെയ്യുന്ന കാര്യങ്ങൾക്കുള‌ള ഊർജം സംഭരിക്കാൻ സാധിക്കുന്നത് നല്ല ഉറക്കം ലഭിക്കുമ്പോഴാണ്. രാത്രി ഉറക്കം കൃത്യമായില്ലെങ്കിൽ അത് പകലുള‌ള കാര്യങ്ങളെയും ദോഷമായി ബാധിക്കും. രോഗങ്ങളും മടിയുമെല്ലാം പിന്നാലെ വരികയും ചെയ്യും. അതുകൊണ്ട് ഉറക്കം പരമ പ്രധാനമാണ്. അതിൽത്തന്നെ പ്രധാനമാണ് ഏത് ദിക്കിലേക്ക് കിടക്കുന്നു എന്നത്.

കിഴക്ക് അല്ലെങ്കിൽ വടക്ക് ദിക്കിലേക്ക് തലയിണ വച്ച് തല വയ്‌ക്കുന്ന തരത്തിലാണ് കിടക്കേണ്ടത്. രാവിലെ വലത്തേക്ക് തിരിഞ്ഞ് എഴുന്നേറ്റാൽ കിഴക്ക് സൂര്യനെ ദ‌ർശിച്ച് എഴുന്നേൽക്കാനാവണം എന്നാണ് പറയുന്നത്. ഇത് നമ്മിൽ പോസിറ്റിവിറ്റി നിറയ്‌ക്കും. വലത്തേക്ക് തിരിഞ്ഞ് എഴുന്നേറ്റിരിക്കുകയാണെങ്കിൽ അത് സൂര്യന്റെ പ്രതിബിംബങ്ങളാകുന്ന സപ്‌തർഷികളെ ദർശിച്ചാകും. ഇത് വടക്ക് ദിക്കിലായാണ്. ഇതിനാൽ ഈ രണ്ട് ദിക്കുകളും ഐശ്വര്യ പ്രദാനമായതിനാലാണ് നമ്മുടെ പൂർവികർ ഈ രണ്ട് ദിക്കുകളിൽ തലവച്ച് ഉറങ്ങാൻ അനുവദിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SLEEPING POSITION
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.