ഒറ്റപ്പാലം: സ്കൂൾ പരിസരങ്ങളിലെ പൂവാലശല്യവും ലഹരിവിതരണവും തടയാൻ ഓപ്പറേഷൻ 'ഫ്രീക്കൻസു'മായി ഒറ്റപ്പാലം പൊലീസ്. ഇതിന്റെ ഭാഗമായി ചുനങ്ങാട് സ്കൂൾ പരിസരത്ത് കറങ്ങി നടന്ന യുവാക്കളുടെ നാല് ബൈക്കുകൾ പിടിച്ചെടുത്തു. ബൈക്കുകൾക്ക് കൃത്യമായ രേഖകളില്ലാത്തതിനാൽ ഇവരിൽ നിന്നും 5000രൂപ വീതം പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.
ഒറ്റപ്പാലത്തെ സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പനയും പൂവാലശല്യവും കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ മാസമാണ് പൊലീസ് 'ഓപ്പറേഷൻ ഫ്രീക്കൻസ്' ആരംഭിച്ചത്. സ്കൂളുകൾ കേന്ദ്രീകരിച്ച് യൂണിഫോമില്ലാതെ പൊലീസുകാരെ നിയോഗിച്ച് പരിശോധന നടത്താനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി പരിസരത്ത് നിന്ന് തൃശൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. സ്കൂൾ പരിസരം കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് ഒറ്റപ്പാലം ഇൻസ്പെക്ടർ എം സുജിത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |